Edu ship

ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ശക്തി പകരാൻ ഫോകസ് ഇന്ത്യ പുതുതായി ആവിഷ്കരിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി Eduship 2019 ന്റെ ഉദ്ഘാടനം പ്രൗഡോജ്വലമായി നിർവഹിക്കാൻ ദൈവാനുഗ്രഹത്താൽ നമുക്ക് സാധിച്ചു. പ്രോഗ്രാമിലേക്ക് ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും പദ്ധതിക്ക്പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു എന്നത് ഫോകസ് ഇന്ത്യാ പ്രവർത്തകർക്ക് ഏറെ സന്തോഷം നൽകുന്നു.

പ്രാഥമിക വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും പുതിയ വഴിയിലൂടെ സഞ്ചരിച്ചു കൊണ്ട് ഉത്തരേന്ത്യയിലെ അക്ഷര മധുരം നിഷേധിക്കപ്പെട്ട ഒരു തലമുറയ്ക്ക് വിജ്ഞാന പാതയിലേക്ക് മുന്നേറുവാനുള്ള പുതിയ വാതായനങ്ങൾ തുറന്നു വെക്കാൻ Eduship അവസരം ഒരുക്കുമെന്നതിൽ സംശയമില്ല.പദ്ധതിയുടെ ഉദ്ഘാടകനായി ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിദ്യാഭ്യാസ ഏജൻസിയായ MES ന്റെ അമരക്കാരൻഡോക്ടർ ഫസൽ ഗഫൂർ സാർ പങ്കെടുത്തത് പ്രസ്തുത സംരംഭത്തെ സമൂഹം പ്രതീക്ഷയോടെ നോക്കിക്കാണുന്നതിന്റെ അടയാളമാണ്.

വ്യക്തിപരമായും സംഘടനാപരമായും വലിയ പിന്തുണയും പ്രതീക്ഷയുമാണ് അദ്ധേഹം ഉറപ്പ് നൽകിയത്. ഈ മഹൽ സംരംഭത്തിൽ പങ്കാളികളാകുവാൻ എം.ഇ.എസിനുള്ള താൽപര്യം അറിയിച്ച ഡോ.ഫസൽ ഗഫൂർ ഉന്തരേന്ത്യൻ വിദ്യാത്ഥികൾക്ക് എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ – കോളേജ് വിദ്യാഭ്യാസവും സൗജന്യമായി നൽകാനുള്ള അതിവിപുലമായ പുതിയ പദ്ധതിക്ക് ഫോകസ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന പ്രഖ്യാപനവും നിർവ്വഹിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉത്തരേന്ത്യയിൽ പ്രത്യേക വിദ്യാഭ്യാസ സ്ഥാപനം നിർമ്മിക്കാനുള്ള സർവ്വ പിന്തുണയും ലൗ ഷോർ സ്പെഷ്യൽ സ്കൂൾ സാരഥി മുനീർ വാഗ്ദാനം ചെയ്തു. എം എസ് എസ് ജനറൽ സെക്രട്ടറി എൻജിനീയർ മമ്മദ്കോയ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രൻ സാർ , ഡോക്ടർ ഐപി അബ്ദു സലാം, കെ പി യു അലി ,എക്സ്പ്രസ് മുസ്തഫ എന്നിവർ പദ്ധതിക്ക് പരിപൂർണ്ണ പിന്തുണ അറിയിച്ചു.

ഇടനിലക്കാരില്ലാതെ ഉത്തരേന്ത്യയിലെ പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി അനേകം പദ്ധതികൾ നിർവ്വഹിക്കുന്ന ഫോക്കസ് ഇന്ത്യയുടെ നിലപാടുകളും വേറിട്ട പ്രവർത്തന രീതിയേയും മുഴുവൻ അതിഥികളുപ്രശംസിച്ചു. സമൂഹ നേതൃത്വവും സമുദായവും ഫോക്കസ് ഇന്ത്യയിൽ പുലർത്തുന്ന വിശ്വാസം പ്രതിഫലിക്കുന്നതായിരുന്നു Eduship ഉദ്ഘാടന പരിപാടി.

പ്രാഥമിക ഘട്ടത്തിൽ ജാർഖണ്ഡിൽ നിന്ന് മൂന്നും ബംഗാളിൽ മൂന്നും അസാമിൽ നാലും ബീഹാറിൽ അഞ്ചും സ്കൂളുകളിലായി ആകെ പതിനഞ്ച് സ്കൂളുകളിൽ പുതുതായി ആയിരം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് അവരുടെ വിദ്യാഭ്യാസ ചെലവു ക ൾ ഏറ്റെടുക്കുകയാണ് Eduship പദ്ധതി ലക്ഷ്യമിടുന്നത്. ഒരു വിദ്യാർഥിക്ക് 3600 രൂപ മാത്രമാണ് ഒരു വർഷത്തേക്കുള്ള ചെലവ്. പ്രഖ്യാപന ദിനത്തിൽ തന്നെ 250 സ്കോളർ ഷിപ് ഓഫറുകൾ ലഭിച്ചുവെന്നത് സന്തോഷത്തോടെ പങ്ക് വെയ്ക്കുകയാണ്.

ഏതൊരു സാധാരക്കാരനും പങ്കാളിയാകാൻ സാധ്യമാകുന്ന Eduship 2019 കേരളത്തിലും പ്രവാസ ലോകത്തു മുള്ള സുമനസുകൾ ഏറ്റെടുക്കുമെന്ന് ഫോകസ് ഇന്ത്യക്ക് ശുഭാപ്തി വിശ്വാസമുണ്ട്. എല്ലാം സഫലമാക്കാൻ സർവ്വ ശക്തനായ നാഥൻ തുണക്കട്ടെ, ആമീൻ.

Prof yahyakhan. Up
CEO ,focus India

for Partnership, please contact

shukoor Konikal :9961437607
Manager, Social welfare

safeer P:+79072 44056
Mgr, focus learn