ഫോക്കസ് ഇന്ത്യയുടെ സ്നേഹ ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ചു. പശ്ചിമബംഗാളിലെ 24 പർഗാനാ ജില്ലയിലെ പ്രഷർ ഹോം സമർപ്പണം ഇന്ന്13/07/19 നടക്കുന്നു. സ്വതന്ത്രഭാരതം പ്രകൃതി വിഭവങ്ങളിലും പ്രതിശീർഷ വരുമാനത്തിലും ശാസ്ത്ര സാങ്കേതിക രംഗത്തും വൻ നേട്ടം കൈവരിച്ചു എന്ന് നാം അഭിമാനിക്കുമ്പോഴും ദശലക്ഷക്കണക്കിന് ദേശവാസികൾ തൊഴിൽരഹിതരും ഭാവന രഹിതരുമായി ദുരിതജീവിതം നയിക്കുന്നു.ഇന്ത്യ എൻറെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരി സഹോദരങ്ങൾ ആണ് . അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഞാൻ പ്രവർത്തിക്കുമെന്ന് നാം ഉരുവിട്ടു പഠിച്ച പ്രതിജ്ഞ നമുക്കു നിറവേറ്റാം.